പാൻ അറബ് ഗെയിംസിലെ സെയിലിംഗ് മത്സരങ്ങളിൽ ഒമാന് ‘ആധിപത്യം’

മസ്‌കറ്റ്: 2023 ൽ അൾജീരിയയിൽ നടന്ന പാൻ അറബ് ഗെയിംസിൽ ഒമാൻ സുൽത്താനേറ്റിന്റെ സെയിലിംഗ് ദേശീയ ടീം ചാമ്പ്യന്മാരായി. അതോടൊപ്പം മത്സരങ്ങളിൽ നിരവധി സ്വർണ്ണ മെഡലുകൾ നേടുകയും ചെയ്തു.

ഒമാനി ടീമാണ് കപ്പലോട്ട മത്സരങ്ങളിൽ ആധിപത്യം പുലർത്തിയതെന്ന് ഒമാനി ഒളിമ്പിക് കമ്മിറ്റി പറഞ്ഞു. വ്യക്തിഗത ഒപ്റ്റിമിസ്റ്റ് വിഭാഗത്തിൽ: തമീം അൽ ബലൂഷി സ്വർണ മെഡലും ഹസൻ അൽ വഹൈബി വെള്ളിയും ഫിറാസ് അൽ നബ്ഹാനി വെങ്കല മെഡലും നേടി.

എൽക്ക 4 വ്യക്തിഗത വിഭാഗത്തിൽ: ഹതേം അൽ-അറൈമി വെള്ളി മെഡൽ നേടി.