
മസ്‌കത്ത്: ബിദിയയിലെ വിലായത്ത് ഒട്ടക സമിതിയുടെ ആഭിമുഖ്യത്തിൽ നോർത്ത് അൽ ശർഖിയ ഗവർണറുടെ ഓഫീസിന്റെ മേൽനോട്ടത്തിൽ മൂന്നാം ഹിറാൻ ഫെസ്റ്റിവൽ പ്രവർത്തനങ്ങൾക്ക് ബിദിയയിൽ തുടക്കമായി.
ഒമാനിൽ നിന്നും ലോകമെമ്പാടുമുള്ള ഒട്ടക ഉടമകളുടെയും ബ്രീഡർമാരുടെയും വിപുലമായ പങ്കാളിത്തത്തോടെയാണ് രണ്ട് ദിവസത്തെ ഫെസ്റ്റിവലിന് തുടക്കം കുറിച്ചതെന്ന് ഫെസ്റ്റിവലിന്റെ സംഘാടക സമിതി ചെയർമാൻ ഷെയ്ഖ് ഹുമൈദ് ബിൻ മുഹമ്മദ് അൽ ഹജ്‌രി പറഞ്ഞു. വിവിധ ഗവർണറേറ്റുകളിൽ നിന്ന്, ഉത്സവത്തിന്റെ പ്രവർത്തനങ്ങൾ മികച്ച ഇനങ്ങളെയും അവയെ സംരക്ഷിക്കുന്നതിനുള്ള വഴികളെയും ഉയർത്തിക്കാട്ടുകയാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.