
മസ്‌കറ്റ്: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഒമാനികൾക്ക് വേതനം വർധിപ്പിക്കണമെന്ന യൂത്ത് ആൻഡ് ഹ്യൂമൻ റിസോഴ്‌സ് കമ്മിറ്റിയുടെ റിപ്പോർട്ട് ശൂറ കൗൺസിൽ അംഗീകരിച്ചു.
സ്വകാര്യമേഖലയിലെ വലിയൊരു വിഭാഗം തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്താനും ആളോഹരി വരുമാനത്തിൽ ഈ മേഖലയുടെ സംഭാവന വർധിപ്പിക്കാനും അവരുടെ വാങ്ങൽ ശേഷി വർധിപ്പിക്കാനും പണമൊഴുക്ക് പുനരുജ്ജീവിപ്പിക്കാനുമാണ് തീരുമാനമെന്ന് കൗൺസിൽ വ്യക്തമാക്കി.