
മസ്‌കത്ത്: 2022 അവസാനത്തോടെ ക്രൂഡ് ഓയിലിന്റെയും കണ്ടൻസേറ്റിന്റെയും മൊത്തം കരുതൽ ശേഖരം 4,905 ദശലക്ഷം ബാരലായി ഉയർന്നതായി ഊർജ, ധാതു മന്ത്രാലയം പുറത്തിറക്കിയ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 1% വർധനവാണ് രേഖപ്പെടുത്തിയത്.
2022-ലെ പ്രകൃതിവാതക ശേഖരം 24 ട്രില്യൺ ക്യുബിക്കിലെത്തി, 2021-ൽ നിന്ന് 7% വർധവ് രേഖപ്പെടുത്തി. ഈ വർഷം ക്രൂഡ് ഓയിലിന്റെയും കണ്ടൻസേറ്റിന്റെയും മൊത്തം കയറ്റുമതി ഏകദേശം 318 ദശലക്ഷം ബാരൽ ആയിരുന്നു. ഒമാൻ സുൽത്താനേറ്റിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ചൈനയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.