ഷെങ്കൻ വിസയുള്ളവരുടെ ആദ്യ ലക്ഷ്യ സ്ഥാനം വിസ ഇഷ്യു ചെയ്ത രാജ്യമായിരിക്കണം – ഒമാൻ എംബസി

മസ്‌കറ്റ്:ഷെങ്കൻ വിസ ഉള്ളവർ വിസ ഇഷ്യൂ ചെയ്ത രാജ്യത്തായിരിക്കണം ആദ്യം പോകേണ്ടത്. അതിനുശേഷം മാത്രമേ യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളിലേയ്ക്ക് പ്രവേശിക്കാനാകൂ. ബെർലിനിലെ ഒമാൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാരോട് യാത്രയ്ക്കുള്ള ആദ്യ ലക്ഷ്യസ്ഥാനം വിസ നൽകുന്ന രാജ്യമാണെന്ന് ഉറപ്പാക്കണമെന്ന് എംബസി പ്രസ്താവനയിൽ വ്യക്തമാക്കി. ഷെങ്കൻ വിസയെക്കുറിച്ചും അത് നേടുന്നതിനുള്ള സംവിധാനത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ WWW.FM.GOV.OM എന്ന വെബ്സൈറ്റ് സന്ദർശിക്കണമെന്ന് എംബസി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.