ഇന്ത്യ ട്രാവൽ അവാർഡ് 2023 പുരസ്കാരം നേടി ഒമാൻ ടൂറിസം മന്ത്രാലയം 

ഇന്ത്യ ട്രാവൽ അവാർഡ് 2023 പുരസ്കാരം ഒമാൻ ടൂറിസം മന്ത്രാലയം കരസ്ഥമാക്കി. ഫാസ്റ്റസ്റ്റ് ഗ്രോയിങ് ടൂറിസം ബോർഡ് ട്രോഫിയാണ് ഒമാൻ സ്വന്തമാക്കിയത്.

ടൂറിസം പ്രമോഷൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അസ്മ ബിൻത് സലേം അൽ ഹജാരി അവാർഡ് ഏറ്റുവാങ്ങി. ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ ആഗോള കമ്പനികളുടെയും സ്ഥാപനങ്ങളുടെയും നേട്ടങ്ങളെ പരിഗണിച്ചാണ് ഇന്ത്യ ട്രാവൽ അവാർഡുകൾ നൽകുന്നത്.