മസ്‌കത്ത്: അൽ-അഖ്‌സ മസ്ജിദിന്റെ മുറ്റത്ത് കയറിയ ഇസ്രായേൽ തീവ്രവാദി ഉദ്യോഗസ്ഥരുടെ നടപടികളെ അപലപിച്ച് ഒമാൻ വിദേശകാര്യ മന്ത്രാലയം.
ഈ നിയമവിരുദ്ധമായ നടപടികൾ മുസ്ലീങ്ങൾക്കെതിരായ പ്രകോപനത്തെ സൂചിപ്പിക്കുന്നതാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.