ദോഫാർ ഗവർണറേറ്റിൽ ചാറ്റൽമഴയ്ക്ക് സാധ്യത;  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കറ്റ് – ദോഫാർ ഗവർണറേറ്റിലും സമീപ മലനിരകളിലും തീരപ്രദേശങ്ങളിലും ചാറ്റൽമഴയ്‌യ്ക്ക് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഭൂരിഭാഗം ഗവർണറേറ്റുകളിലും ഒറ്റപ്പെട്ട മഴ, ഇടിമിന്നൽ എന്നിവയ്‌ക്കൊപ്പം അൽ ഹജർ പർവതനിരകളിലും സമീപ പ്രദേശങ്ങളിലും ഡൗൺ ഡ്രാഫ്റ്റുകൾക്കും സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിലൂടെ വ്യക്തമാക്കി. അൽ ദഖിലിയ, അൽ ദാഹിറ, അൽ വുസ്ത ഗവർണറേറ്റുകളിലെ മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും മണൽക്കാറ്റിന് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.