എൻആർഐ ജനസംഖ്യയുടെ 66% ജിസിസി രാജ്യങ്ങളിൽ

മസ്‌കറ്റ്: ജിസിസി രാജ്യങ്ങളിൽ 8.8 മില്യണിലധികം പ്രവാസി ഇന്ത്യക്കാർ താമസിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക റിപ്പോർട്ടിലാണ് ഈ കണക്ക് വ്യക്തമാക്കിയത്.

നോൺ റെസിഡന്റ് ഇന്ത്യക്കാരിൽ (NRI) 66 ശതമാനത്തിലധികം ഗൾഫ് രാജ്യങ്ങളിലാണ് താമസിക്കുന്നത്.

ലോകമെമ്പാടും ഏകദേശം 13.4 ദശലക്ഷം എൻആർഐകൾ താമസിക്കുന്നതായും റിപ്പോർട്ട് ചൂണ്ടി കാട്ടുന്നു. ഇതിൽ ഏറ്റവും വലിയ പങ്ക് പ്രവാസികളും ജിസിസി രാജ്യങ്ങളിലാണ്. 2022 മാർച്ച് വരെയുള്ള കൃത്യമായ കണക്കാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ടത്.

ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ എൻആർഐ താമസിക്കുന്നത് യുഎഇയിലാണ്. ഏകദേശം 3.4 ദശലക്ഷത്തിലധികം പ്രവാസികളാണ് ഇവിടെ കഴിയുന്നത്.