ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മ്യൂസിയങ്ങൾ, സ്വകാര്യ ഹെറിറ്റേജ് ഹോമുകൾ എന്നിവയ്‌ക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ ടൂറിസം മന്ത്രാലയം

മസ്‌കത്ത്: ഒമാനിൽ സ്വകാര്യ ഹെറിറ്റേജ് ഹോമുകളും മ്യൂസിയങ്ങളും പ്രവർത്തിക്കാൻ ആവശ്യമായ ലൈസൻസ് നേടണമെന്ന് പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു. സാംസ്‌കാരിക പൈതൃക നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ചിലർ ആവശ്യമായ ലൈസൻസുകൾ നേടാതെ സ്വകാര്യ മ്യൂസിയങ്ങളും ഹെറിറ്റേജ് ഹൗസുകളും നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്.