ഒമാൻ കടൽ നിയമം ലംഘിച്ച 9 പ്രവാസികളെ ജയിലിലടയ്ക്കാൻ ഉത്തരവ്. അൽ ദാഖിലിയ ഗവർണറേറ്റിലെ ദുഖം, അൽ ജസ്ർ വിലായത്തുകളിൽ നിന്നുള്ളവരാണിവർ. കൃത്യമായ അനുമതികളില്ലാതെ ലോബ്സ്റ്റർ മത്സ്യങ്ങളെ വേട്ടയാടിയതിനാണ് നടപടി. ഇതിനോടകം പ്രവാസികൾ ഉൾപ്പെടെ നിരവധി പേരാണ് നിയന്ത്രണങ്ങൾ ലംഘിച്ച് മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടതിന് നിയമ നടപടി നേരിട്ടു കൊണ്ടിരിക്കുന്നത്.