
മസ്‌കറ്റ്: ബിഡ്ബിഡിലെ റുസൈൽ റോഡിൽ നിസ്വയിലേക്ക് പോകുന്നവർക്കായി താൽക്കാലികമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഒമാൻ പോലീസ് ട്രാഫിക് ഡിവിഷനുമായി സഹകരിച്ച് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് ഈ താൽകാലിക നിയന്ത്രണം ഏർപ്പെടുത്തിയത്.
റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്ന് അർധരാത്രി മുതൽ താത്കാലിക നിയന്ത്രണം പ്രാബല്യത്തിൽ വരും.