ജബൽ അൽ-അഖ്ദർ റോഡിൽ അപകടം; ജാഗ്രതാ നിർദ്ദേശവുമായി ROP

മസ്‌കറ്റ്: അൽ-ജബൽ അൽ-അഖ്ദറിലെ വിലായത്തിലേക്കുള്ള റോഡിൽ നടന്ന അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റോയൽ ഒമാൻ പോലീസ് (ആർഒപി). ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം വാഹനമോടിക്കുന്നവരോട് ശ്രദ്ധാപൂർവം യാത്ര ചെയ്യാനും ഇതര എക്സിറ്റുകൾ ഉപയോഗിക്കാനും പ്രശ്നം പരിഹരിക്കുന്നത് വരെ അവിടെ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ROP അറിയിച്ചു.