
മസ്‌കത്ത്: അൽ ഹജർ മലനിരകളിലും സമീപ പ്രദേശങ്ങളിലും തുടർച്ചയായ മൂന്നാം ദിവസവും ഇടിമിന്നലും മഴയും തുടരുന്നു.
ഞായറാഴ്ച വൈകുന്നേരം അൽ-ബാത്തിന സൗത്ത് ഗവർണറേറ്റിലെ റുസ്താഖ്, അൽ-അവബി, നഖ്ൽ എന്നിവിടങ്ങളിലെ വിലായത്തുകളിൽ സാമാന്യം ശക്തമായ മഴ പെയ്തത് വാദികൾ നിറഞ്ഞൊഴുകുന്നതിന് കാരണമായി.
ദോഫാർ ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിലും അതിനോട് ചേർന്നുള്ള പ്രദേശങ്ങളിലും ഇടയ്‌ക്കിടെയുള്ള ചാറ്റൽമഴയും മരുഭൂമി പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴയ്‌ക്കും സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
കൂടാതെ ഗവർണറേറ്റുകളിൽ ഉച്ചയോടെ ഇടയ്‌ക്കിടെ ഇടിമിന്നലുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.