മഹാസ് ഇൻഡസ്ട്രിയൽ സിറ്റിയിലെ നിക്ഷേപം 40 മില്യൺ റിയാലിലെത്തി

ഖസാബ്: പബ്ലിക് എസ്റ്റാബ്ലിഷ്‌മെന്റ് ഫോർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന്റെ (മഡയ്‌ൻ) അഫിലിയേറ്റ് ആയ മഹാസ് ഇൻഡസ്ട്രിയൽ സിറ്റി ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി, ആദ്യ പകുതിയുടെ അവസാനത്തോടെ നിക്ഷേപം 40 മില്യൺ റിയാലിലെത്തി. 2022 ലെ സമാന കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ 5.3 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.

മഹാസ് ഇൻഡസ്ട്രിയൽ സിറ്റി ഈ വർഷം അഞ്ച് നിക്ഷേപ പദ്ധതികൾ വിജയകരമായി പൂർത്തീകരിക്കുകയും വിപുലീകരിക്കുകയും ചെയ്തു, കൂടാതെ, മഹാസ് ഇൻഡസ്ട്രിയൽ സിറ്റിയിലെ തൊഴിലാളികളുടെ എണ്ണം 236 ൽ എത്തി, ഇതിൽ ഒമാനൈസേഷൻ നിരക്ക് 40 ശതമാനമാണ്.

അതേസമയം വ്യാവസായിക നഗരത്തിലെ റോഡ്, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ട്രാക്കിലാണെന്നും നിലവിൽ 50 ശതമാനം പൂർത്തീകരണ നിരക്ക് കൈവരിച്ചിട്ടുണ്ടെന്നും മഹാസ് ഇൻഡസ്ട്രിയൽ സിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ മുബാറക് ബിൻ സലിം അൽ ഗൈലാനി പറഞ്ഞു.