ഒമാന്റെ ചില ഭാഗങ്ങളിൽ മഴ തുടരും; ഒമാൻ കാലാവസ്ഥ വകുപ്പ്

മസ്‌കറ്റ്: അൽ ഹജർ പർവതനിരകളിലും സമീപ പ്രദേശങ്ങളിലും മഴ തുടരുമെന്ന് ഒമാൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ, ഒമാൻ സുൽത്താനേറ്റ് വിലായത്തുകൾ ശക്തമായ മഴയ്ക്ക് സാക്ഷ്യം വഹിച്ചിരുന്നു. ഇത് താഴ്‌വരകൾ കവിഞ്ഞൊഴുകാൻ കാരണമായി. അൽ-ഖാബിൽ വിലായത്തിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത് എന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ (MAFWR) റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 47 മില്ലീമീറ്റർ മഴയാണ് ഇവിടെ കഴിഞ്ഞ ദിവസം പെയ്തത്. തൊട്ടുപിന്നാലെ അൽ-ഖബൂറയിലെ വിലായത്തിൽ 39 മില്ലീമീറ്റർ മഴയും മൂന്നാമതായി റുസ്താഖിലെ വിലായത്തിൽ 32 മില്ലീമീറ്റർ മഴയും പെയ്തതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.