ജി20 അഴിമതി വിരുദ്ധ യോഗത്തിൽ ഒമാൻ പങ്കെടുക്കുന്നു

ന്യൂഡൽഹി: ഒമാൻ സുൽത്താനേറ്റ്, മൂന്നാമത് ജി 20 അഴിമതി വിരുദ്ധ വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിൽ പങ്കെടുക്കുന്നു. സ്റ്റേറ്റ് ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷനും (സായ്) ബന്ധപ്പെട്ട നിരവധി അധികാരികളുമാണ്ഒമാൻ സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് മീറ്റിംഗിൽ പങ്കെടുക്കുന്നത്. ഇന്ത്യയിലാണ് മൂന്ന് ദിവസത്തെ പരിപാടി നടക്കുന്നത്.

നിയമപാലകരുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഉന്നതതല ചർച്ച, അഴിമതി തടയുന്നതിനുള്ള വിവരങ്ങൾ പങ്കിടൽ, അഴിമതിക്കെതിരെയുള്ള അസറ്റ് വീണ്ടെടുക്കൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ എന്നിവ യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുന്നു.

സമഗ്രത പ്രോത്സാഹിപ്പിക്കുന്നതിനും അഴിമതിക്കെതിരെ പോരാടുന്നതിനും ഒമാൻ സുൽത്താനേറ്റ് നടത്തുന്ന ശ്രമങ്ങൾ അവലോകനം ചെയ്യുന്ന അവതരണം പ്രതിനിധി സംഘം അവതരിപ്പിക്കും.