
മസ്‌കത്ത്: അൽ ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലെ ജനവാസ കേന്ദ്രത്തിൽ നിന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ) സിഗരറ്റുകളും പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു.അൽ ദാഹിറ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പിന്റെ മാർക്കറ്റ് റെഗുലേഷൻ ആൻഡ് മോണിറ്ററിംഗ് ഡിപ്പാർട്ട്‌മെന്റ്, ഗവർണറേറ്റിലെ റോയൽ ഒമാൻ പോലീസുമായി (ആർഒപി) സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.
ഇബ്രിയിലെ ജനവാസകേന്ദ്രത്തിൽ വിൽപന നടത്തിയിരുന്ന രണ്ട് പ്രവാസി തൊഴിലാളികളുടെ കൈവശമാണ് ഉൽപന്നങ്ങൾ ഉണ്ടായിരുന്നത്.
അതേസമയം ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന എന്തും കണ്ടെത്താനും നിരീക്ഷിക്കാനും നിയന്ത്രിക്കാനും എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ) വ്യക്തമാക്കി.