
മസ്‌കറ്റ്: അൽ റുസൈൽ-ബിദ്ബിദ് റോഡ് വികസന പദ്ധതി പുരോഗമിക്കുകയാണെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. അടുത്ത വർഷം ആദ്യ പാദത്തിൽ റോഡ് തുറക്കാനാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
രണ്ട് അധിക പാതകൽ, മേൽപ്പാലങ്ങൾ, കാൽനട പാലങ്ങൾ, വയഡക്‌ടുകൾ എന്നിവയുടെ നിർമ്മാണങ്ങളാണ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുന്നത്.
അൽ റുസൈൽ-ബിഡ്ബിഡ് റോഡ് വിപുലീകരണ പദ്ധതിയുടെ പല ഭാഗങ്ങളും ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടുണ്ടെന്ന് ഗതാഗത, വാർത്താവിനിമയ, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെ റോഡ് നിർമാണ വകുപ്പ് ഡയറക്ടർ എൻജിൻ യൂസഫ് ബിൻ അബ്ദുല്ല അൽ മുജൈനി പറഞ്ഞു. അൽ സീബിലെ വിലായത്തിലെ അൽ റുസൈൽ ക്രോസ്റോഡ് മുതൽ ബിദ്ബിദ് വിലായത്തിലെ ഫാൻജ വരെ നീളുന്ന 4 കിലോമീറ്റർ താത്കാലിക വഴിത്തിരിവുകൾ ഉൾപ്പെടെ 18 കിലോമീറ്റർ റോഡാണ് നിർമ്മിച്ചിരിക്കുന്നത്.