
മസ്കറ്റ്: സീബിലെ വിലായത്തിലെ തെക്കൻ മബേല മേഖലയിലെ ഒരു റെസ്റ്റോറന്റിലുണ്ടായ സ്ഫോടനത്തിൽ 18 പേർക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
“മബേലയിലെ ഒരു റെസ്റ്റോറന്റിൽ തീപിടിത്തമുണ്ടായതായും അപകടത്തിൽ കുറച്ച് പേർക്ക് പരിക്കേൽക്കുകയും ചുറ്റുമുള്ള ചില വാഹനങ്ങങ്ങളിലും കെട്ടിടങ്ങളിലും തീ പടർന്ന് പിടിക്കുകയും ചെയ്തതായും റോയൽ ഒമാൻ പോലീസ് (ആർഒപി) പ്രസ്താവനയിലൂടെ അറിയിച്ചു പാചക വാതകം മൂലമാണ് അപകടമുണ്ടായതെന്നും ROP പ്രസ്താവനയിൽ വ്യക്തമാക്കി.