
മസ്‌കറ്റ്: മസ്‌കത്ത് മുനിസിപ്പാലിറ്റി ഒരു ഫെസ്റ്റിവൽ ഗ്രൗണ്ട് വികസിപ്പിക്കാൻ പദ്ധതിയിടുന്നു. ഭാവിയിൽ എല്ലാത്തരം പരിപാടികളും പ്രവർത്തനങ്ങളും നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി തയ്യാറാക്കുന്നത്.
ഫെസ്റ്റിവൽ ഗ്രൗണ്ട് രൂപകൽപന ചെയ്യുന്നതിനായി കൺസൾട്ടൻസി സേവനങ്ങൾക്കായി നഗരസഭ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഉത്സവങ്ങളും പരിപാടികളും നടത്തുന്നതിനായി ഒരു സ്ഥിരം വേദി മസ്‌കറ്റ് മുനിസിപ്പാലിറ്റിയ്ക്ക് ആവശ്യമാണെന്ന് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് മുഹമ്മദ് അൽ ഹമീദി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.