
സുഹാർ: സുഹാറിൽ ആലപ്പുഴ ഹരിപ്പാട് ഏവൂർ ചേപ്പാട് സ്വദേശി മോഹനകുമാർ നാരായണൻ(48) ഹൃദയാഘാതത്തെ തുടർന്നു നിര്യാതനായി. നാല് വർഷമായി സുഹാറിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
ഭാര്യ: അമ്പിളി. മക്കൾ: അശ്വതി, ആതിര. പിതാവ്: നാരായണൻ. മാതാവ്: ഓമന. സുഹാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ നടന്നുവരുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.