
മസ്‌കറ്റ്: സുൽത്താനേറ്റ് ഓഫ് ഒമാനിലേക്ക് വൻതോതിൽ ക്രിസ്റ്റൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് പേരെ റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തു.
വൻതോതിലുള്ള ക്രിസ്റ്റൽ മയക്കുമരുന്നുമായി മസ്‌കറ്റിലെ അൽ-ഖൈറാൻ ബീച്ചിൽ എത്തുന്നതിന് മുമ്പ് ൽ ഏഷ്യൻ പൗരത്വമുള്ള രണ്ട് പേരെ പിടികൂടാൻ കോസ്റ്റ് ഗാർഡ് പോലീസ് കമാൻഡിന് കഴിഞ്ഞതായി ആർഒപി പ്രസ്താവനയിലൂടെ അറിയിച്ചു. അവർക്കെതിരായ നിയമനടപടികൾ പൂർത്തീയാക്കി വരുകയാണെന്നും ആർഒപി വ്യക്തമാക്കി.