ബെംഗളൂരു: ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി ഹമൂദ് അൽ മവാലി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ചെയർമാൻ എസ്. സോമനാഥുമായും നിരവധി ഐഎസ്ആർഒ ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തി.
ബഹിരാകാശ മേഖലയിലെ സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും വിവിധ വശങ്ങൾ ഇരുപക്ഷവും ചർച്ച ചെയ്തു.
മന്ത്രാലയവും ഐഎസ്ആർഒയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി, ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത ഇന്ത്യൻ-ഒമാനി ഭൗമ നിരീക്ഷണ പ്ലാറ്റ്ഫോം അൽ മവാലി ഉദ്ഘാടനം ചെയ്തു. സന്ദർശനത്തോടനുബന്ധിച്ച് അൽ മാവാലിയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘവും ഇന്ത്യൻ ഉപഗ്രഹ നിയന്ത്രണ, നിരീക്ഷണ കേന്ദ്രം സന്ദർശിച്ചു.