
വെക്കേഷൻ കഴിഞ്ഞ് നാട്ടിൽ നിന്ന് ഗൾഫ് ജീവിതത്തിലേക്ക് മടങ്ങി വരുന്ന കുടുംബങ്ങളുടെ ആവശ്യങ്ങളെയും അവരുടെ സാമ്പത്തികാവസ്ഥയെയും കണക്കിലെടുത്ത് ലുലു, ഒമാനിലുള്ള എല്ലാ ഹൈപ്പർ മാർക്കറ്റുകളിലും വമ്പിച്ച വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നു.
ദൈനംദിന ഉപയോഗത്തിനുള്ള എല്ലാ സാധനങ്ങളും മൂന്നു റിയാലിനിനു താഴെ ലഭ്യമാക്കുന്ന അസാധാരണമായ ഒരു ഓഫർ ആണിത്. ഓഫറിൽ ഉൾപ്പെട്ടിട്ടുള്ള അനവധി ഐറ്റംസിൽനിന്ന് ചിലതിന്റെ വില അറിഞ്ഞാൽ മനസ്സിലാകും എത്ര മാത്രമാണ് വിലക്കുറവെന്ന് .
ആദ്യം ചായ ഉണ്ടാക്കാനുള്ള പാൽപ്പൊടിയുടെയും തേയിലയുടെയും കാര്യമെടുക്കാം. 350 ഗ്രാം മിൽക്ക് പൗഡറിന് 500ബൈസ , ബ്രുക് ബോണ്ടിന്റെ 370 ഗ്രാം റെഡ് ലേബൽ പായ്ക്കറ്റിന് ഒരു റിയാൽ .
ഒന്നരലിറ്ററിന്റെ മൂന്ന് ബോട്ടിൽ കുക്കിങ് ഓയിലിന് ആറു റിയാലും ലുലുവിന്റെ ഒന്നര ലിറ്ററിന്റെ ആറു ബോട്ടിൽ വെള്ളത്തിന് 500 ബൈസയും മാത്രം .
400 ഗ്രാം ഓർഗാനിക് മിക്സഡ് വെജിറ്റബിൾസും 400 മില്ലി ലിറ്റർ ഗ്ലാസ് ക്ളീനറും 500 ബൈസക്ക് ലഭ്യം . ഹോട്ട് ഫുഡിൽ പോലുമുണ്ട് 500 ബൈസയുടെ അതിശയം . രണ്ടു പീസ് ബ്രോസ്റ്റഡ് ചിക്കനും ഫ്രഞ്ച് ഫ്രെയ്‌സും കെച്ചപ്പുമാണ് വിലക്കുറവിന്റെ ആ അതിശയം തീർത്ത് നിങ്ങളെ കാത്തിരിക്കുന്നത് .
ഇതിപ്പോൾ ഓണക്കാലമല്ലേ , ആ ആഘോഷത്തിന് ലുലുവിന്റെ ഓഫറില്ലേ എന്നാണ് ചോദ്യമെങ്കിൽ അതിനായ് ഒരു വൻ ശേഖരം തന്നെയാണ് ഒരുങ്ങിയിരിക്കുന്നത്.
ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം പ്രത്യേകമായിട്ടുള്ള കളക്ഷനാണ് ഹൈപ്പർ മാർക്കെറ്റുകൾ തോറും ഡിസ്പ്ലൈ ചെയ്തിട്ടുള്ളത് . ഓണം ആഘോഷിക്കാൻ ട്രഡീഷണൽ വസ്ത്രമാണോ അതോ ഫാഷനബിൾ വസ്ത്രമാണോ നിങ്ങൾ തിരയുന്നത് ?
രാണ്ടായാലും അതിന്റെ മോഹിപ്പിക്കുന്ന കളക്ഷനാണ് ലുലു ഒരുക്കി വച്ചിട്ടുള്ളത് .
സ്കൂൾ തുറന്നു കൊണ്ടിരിക്കുന്ന ഈ സീസണിൽ ലുലുവിന്റെ ” ബാക് ടു സ്കൂൾ ” പ്രമോഷൻ തുടർന്നു വരികയാണ് .
ലാപ് ടോപ്പിനും ടാബിനും ഓഫർ ഉണ്ട് .ടാബിന് 50 ശതമാനം വരെയാണ് ഡിസ്‌കൗണ്ട് ഏർപ്പെടുത്തിയിട്ടുള്ളത് .
ഓഫറിന്റെ ഈ മെഗാ മേള ആഗസ്റ്റ് 20 ന് സമാപിക്കും