പഴകിയ ഭക്ഷ്യ വസ്തുക്കൾ വിൽപ്പന നടത്തുന്നത് കണ്ടെത്തുന്നതിനായി മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി ആരംഭിച്ച റെയ്ഡ് വ്യാപകമാകുന്നു. സീബ് നടത്തിയ റെയ്ഡിൽ 735 കിലോ ഭക്ഷ്യ ഉൽപ്പന്നങ്ങളാണ് മുനിസിപ്പാലിറ്റി അധികൃതർ പിടിച്ചെടുത്തത്.ഇവ വിൽപ്പനയ്ക്കായി സൂക്ഷിച്ച വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ മസ്ക്കറ്റിലെ മറ്റ് മേഖലകളിലും പരിശോധന തുടരും.