അടുത്ത മൂന്ന് ദിവസങ്ങളിൽ ഒമാനിൽ താപനില ഉയരും: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കറ്റ്: അടുത്ത മൂന്ന് ദിവസങ്ങളിൽ ഒമാനിലെ താപനിലയിൽ ക്രമാനുഗതമായ വർദ്ധനവുണ്ടാകുമെന്നും അത് 45 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതോടൊപ്പം അടുത്ത രണ്ട് ദിവസങ്ങളിൽ ഒമാൻ കടലിന്റെയും അൽ ഹജർ പർവതനിരകളുടെയും തീരപ്രദേശങ്ങളിലും താപനിലയിൽ വർദ്ധനവ് ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിലൂടെ വ്യക്തമാക്കി.