ഒമാനിൽ ഹോട്ടലുകൾ ടൂറിസം ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൈതൃക, ടൂറിസം മന്ത്രാലയത്തിൻറെ മുന്നറിയിപ്പ് നൽകി. ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും ഹോം സ്റ്റേകളും ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ് മന്ത്രാലയം നൽകിയത്.
ഒമാനിൽ ടൂറിസം സീസണായതോടെ നിരവധി സ്ഥാപനങ്ങൾ വിനോദ സഞ്ചാരികൾക്കായി സൗകര്യമൊരുക്കുന്നുണ്ട്. എന്നാൽ ലൈസൻസില്ലാതെ ഇത്തരം സൗകര്യങ്ങളൊരുക്കി ടൂറിസ്റ്റുകളെ സ്വീകരിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.