മസ്കത്ത്: ഏകദേശം 46,000 പെട്ടി നിരോധിത സിഗരറ്റുകൾ രണ്ട് ട്രക്കുകളിൽ കയറ്റി കടത്താനുള്ള ശ്രമം സൗത്ത് അൽ ഷർഖിയ ഗവർണറേറ്റ് പോലീസ് കമാൻഡ് പരാജയപ്പെടുത്തി.
മറ്റൊരു കേസിൽ, ബൗഷർ വിലായത്തിലെ മിസ്ഫ ഏരിയയിലെ പല സ്ഥലങ്ങളിൽ നിന്നും ഇലക്ട്രിക് കേബിളുകളും വയറുകളും മോഷ്ടിച്ചതിന് ഏഷ്യൻ പൗരത്വമുള്ള 8 പേരെ മസ്കത്ത് ഗവർണറേറ്റ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തു.
അതേസമയം നോർത്ത് അൽ ബത്തിന ഗവർണറേറ്റിൽ അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 8 ഏഷ്യൻ പൗരന്മാരുമായി ഒരു ബോട്ട് പിടിച്ചെടുത്തതായി നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പോലീസ് അറിയിച്ചു.
പ്രതികൾക്കെതിരെ നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണെന്നും ആർഒപി വ്യക്തമാക്കി.