
മസ്കത്ത്: സീബ് വിലായത്തിലെ ബീച്ച് പരിധിയിലെ 12 കിലോമീറ്റർ വൃത്തിയാക്കി. മജാൻ സബർബ് കമ്പനിയുടെ സഹകരണത്തോടെയാണ് ശുചീകരണ കാമ്പയിൻ നടപ്പാക്കിയത്.
കാമ്പയിനിൻറെ ഭാഗമായി ബീച്ചിലെ പ്ലാസ്റ്റിക്, കടലാസ് മാലിന്യങ്ങളെല്ലാം പൂർണമായും ഒഴിവാക്കി. ഇരിപ്പിടങ്ങളും പ്രത്യേകം തയാറാക്കിയ വിനോദ സഞ്ചാരികൾക്കായുള്ള സംവിധാനങ്ങളും നടപ്പാതകളും മണ്ണും പൊടിയും നീക്കംചെയ്ത് വൃത്തിയാക്കുകയും ചെയ്തു.
നഗരം ശുചിത്വപൂർണമായി നിലനിർത്തുന്നതിൽ ഭാഗമായ എല്ലാവരെയും മസ്കത്ത് മുനിസിപ്പാലിറ്റി സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു.