
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ വാഹനമിടിച്ച് പ്രവാസിയായ ഏഷ്യൻ വംശജൻ മരിച്ചു.
അപകടത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഡ്രൈവറായ സ്വദേശിയെ പിന്നീട് പൊലീസ് പിടികൂടി.
പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്ന് മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് പ്രസ്താവനയിലൂടെ അറിയിച്ചു.