727 മില്യൺ ഒമാൻ റിയാലിന്റെ ഉപഭോക്തൃ കരാറുകളിൽ ഒപ്പുവച്ച് സലാല ഫ്രീ സോൺ

മസ്കത്ത്: സലാല ഫ്രീ സോൺ 2023 ആദ്യ പകുതിയിൽ 727 മില്യൺ ഒമാൻ റിയാൽ നിക്ഷേപത്തിൽ അഞ്ച് പുതിയ ഉപഭോക്തൃ (ലാൻഡ് ലീസ്) കരാറുകളിൽ ഒപ്പുവച്ചു. മൊത്തം ക്യുമുലേറ്റീവ് കരാറുകൾ 127 കരാറുകളിൽ എത്തിയതായി അസ്യാദ് ഗ്രൂപ്പുമായി അഫിലിയേറ്റ് ചെയ്ത ഫ്രീ സോൺ അറിയിച്ചു. മൊത്തം 4.5 ബില്യൺ ഒമാൻ റിയാലിന്റെ കരാറുകളാണ് ഒപ്പ് വെച്ചത്.

“ഈ വർഷം ആദ്യ പകുതിയിൽ പ്രോജക്ടുകൾക്കായി ഒപ്പുവച്ച പുതിയ കരാറുകളിൽ വാഷിംഗ് പൗഡർ, ഡിറ്റർജന്റുകൾ എന്നിവയുടെ നിർമ്മാണത്തിനുള്ള ഒരു ഫാക്ടറി, ഫെറസ് അലോയ്കളുടെയും പൊതിയുന്ന പേപ്പറിന്റെയും നിർമ്മാണത്തിനുള്ള മറ്റൊരു ഫാക്ടറി, തുണിത്തരങ്ങൾ നിർമ്മിക്കുന്നതിനുള്ള ഫാക്ടറി എന്നിവ ഉൾപ്പെടുന്നു.

കൂടാതെ, ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്കായി പ്ലാസ്റ്റിക് പാക്കേജിംഗിനുള്ള പ്രോജക്റ്റ്, ഒരു യൂറിയ, അമോണിയ ഉൽപ്പാദന പദ്ധതി, ഡാറ്റ പ്രോസസ്സിംഗിനും ക്രിപ്‌റ്റോകറൻസി മൈനിംഗിനും ഒരു കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രോജക്റ്റ് എന്നിവ ഉൾപെടുന്നതായി സലാല ഫ്രീ സോൺ കമ്പനിയുടെ സിഇഒ ഡോ. അലി ബിൻ മുഹമ്മദ് തബൂക്ക് പറഞ്ഞു.