ഒമാന്റെ വിവിധ പ്രദേശങ്ങളിൽ താപനില ഉയരുന്നു

മസ്കത്ത്: ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിൽ ഓഗസ്റ്റ് 27 ഞായറാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് താപനിലയിൽ പ്രകടമായ വർധനയുണ്ടാകുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇബ്രി ഗവർണറേറ്റിലെ ഹംറ അദ് ദുരുവും നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ ദേമ വ തയ്‌നും ശനിയാഴ്ച ഒമാനിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. 46.9 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇവിടെ രേഖപ്പെടുത്തിയത്. അതേസമയം ദോഫാറിലെ മക്‌ഷിൻ സ്റ്റേഷനിൽ 46.6 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഇബ്രി ഗവർണറേറ്റിലെ ഫഹൂദിൽ 46.4 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി.

കൂടാതെ അൽ ബുറൈമി ഗവർണറേറ്റിലെ സുനൈന സ്റ്റേഷനിൽ 46.4 ഡിഗ്രി സെൽഷ്യസും സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ ബർകയിൽ 46.3 ഡിഗ്രി സെൽഷ്യസും മസ്കത്ത് ഗവർണറേറ്റിലെ അമേറാറ്റിൽ 46.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.