
മസ്‌കറ്റ്: ഒമാൻ വിഷൻ 2040 ന്റെ ഭാഗമായി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം 240 പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്ന് ഗതാഗത, വാർത്താവിനിമയ, ഇൻഫർമേഷൻ മന്ത്രാലയത്തിലെ ആസൂത്രണ ഡയറക്ടർ ജനറൽ ഡോ. സെയ്ഫ് ബിൻ സെയ്ദ് അൽ സിനാനി പറഞ്ഞു. 19 പ്രോഗ്രാമുകൾക്ക് കീഴിലാണ് ഈ പദ്ധതികൾ നടപ്പാക്കുന്നത്.
അതോടൊപ്പം സാമ്പത്തിക വൈവിധ്യവൽക്കരണം, സാമ്പത്തിക സുസ്ഥിരത, സ്വകാര്യ മേഖല, നിക്ഷേപം, അന്താരാഷ്ട്ര സഹകരണം എന്നിവയുമായി ബന്ധപ്പെട്ട 35 നിക്ഷേപ പദ്ധതികളും സംരംഭങ്ങളും മന്ത്രാലയം നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗതം, ലോജിസ്റ്റിക്‌സ്, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്‌നോളജി മേഖലകളിൽ നിക്ഷേപം ആകർഷിക്കാനും അടിസ്ഥാന സൗകര്യങ്ങളുടെ വരുമാനം വർധിപ്പിക്കാനുമാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്ന് അൽ സിനാനി കൂട്ടിച്ചേർത്തു.