ഓൺ ബോർഡ് പ്ലാസ്റ്റിക് ഉപയോഗത്തിൽ കുറവ് വരുത്തി ഒമാൻ എയർ

മസ്‌കത്ത്: ഒമാൻ എയർ, ആഡംബര ക്യാബിനുകളിൽ ബ്ലാങ്കറ്റുകളും മെത്തകളും പൊതിയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പകരമായി പരിസ്ഥിതി സൗഹൃദമായ പേപ്പർ അധിഷ്ഠിത വസ്തുക്കൾ ഉപയോഗിക്കുന്നു. ഈ തീരുമാനത്തിലൂടെ പ്രതിവർഷം 21.6 ടൺ പ്ലാസ്റ്റിക്കിന്റെ കുറവുണ്ടാകും. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം ക്രമേണ നിർത്തലാക്കാനുള്ള ഒമാൻ എയറിന്റെ ഏറ്റവും പുതിയ നടപടിയുടെ ഭാഗമായാണ് ഈ പദ്ധതി.

കട്ട്ലറി കയറ്റാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്ലീവ് നീക്കം ചെയ്യുകയും ചില റൂട്ടുകളിൽ പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകളും കപ്പ്ലെറ്റുകളും 50% വരെ കുറയ്ക്കുകയും ചെയ്യുന്നത് ഉൾപ്പെടെ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഓൺ ബോർഡ് പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കുന്നതിൽ ഒമാൻ എയർ സ്ഥിരമായ മുന്നേറ്റം നടത്തുന്നുണ്ട്.