രണ്ടാമത്തെ ഓക്സി അൾട്രാ മാരത്തണിന് മസ്‌കറ്റ് ഗവർണറേറ്റ് വേദിയാകും

മസ്‌കത്ത്: രണ്ടാമത്തെ ഓക്സി അൾട്രാ മാരത്തണിന് മസ്‌കറ്റ് ഗവർണറേറ്റ് വേദിയാകും. ഡിസംബർ 7 മുതൽ 9 വരെയാണ് ഇവന്റ് നടക്കുന്നത്. സാംസ്കാരിക, കായിക, യുവജന മന്ത്രാലയം (MCSY) ഓക്സി ഒമാനുമായും മിഡിൽ ഈസ്റ്റ് ഗ്ലോബൽ ഇവന്റുകളുമായും സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

“ഒമാൻ തലസ്ഥാന നഗരത്തെ സാഹസികതയ്ക്കും കായിക പ്രവർത്തനങ്ങൾക്കുമുള്ള ഒരു പ്രധാന കായിക വിനോദസഞ്ചാര കേന്ദ്രമായി പ്രോത്സാഹിപ്പിക്കുക എന്നതാണ് അൾട്രാമാരത്തോൺ നടത്തുന്നതിന്റെ ലക്ഷ്യമെന്ന് വാർത്താസമ്മേളനത്തിൽ MCSY-യുടെ ഉന്നത ഉദ്യോഗസ്ഥയായ സെയാന അൽ യാറൂബിപറഞ്ഞു.

ഓക്സി അൾട്രാ മൗണ്ടൻ റണ്ണിംഗ് റേസ്’ എന്ന പേരിൽ 2021 ഡിസംബറിൽ അൽ റുസ്താഖിന്റെ വിലായത്തിൽ നടത്തിയ ആദ്യ പതിപ്പിന് നല്ല പ്രതികരണം ലഭിച്ചതായും അവർ വ്യക്തമാക്കി. 23 രാജ്യങ്ങളിൽ നിന്നുള്ള 1,000 ഓട്ടക്കാരാണ് മാരത്തണിൽ പങ്കെടുത്തത്.