
മസ്‌കത്ത്: പത്താം ടേമിലെ ശൂറ കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് രജിസ്ട്രേഷനായി അപേക്ഷകൾ സമർപ്പിക്കുന്നതിനും ഇലക്ടറൽ രജിസ്റ്ററിൽ രജിസ്ട്രേഷൻ മാറ്റുന്നതിനുമുള്ള സമയപരിധി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 14 വരെ സമയപരിധി നീട്ടിയതായി മന്ത്രാലയം വ്യക്തമാക്കി.
‘ഇന്റഖാബ്’ ആപ്പിലൂടെയും തിരഞ്ഞെടുപ്പ് വെബ്‌സൈറ്റിലൂടെയും (elections.om)അപേക്ഷകൾ സമർപ്പിക്കാൻ ഐഡി കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള സ്ഥിരമോ നിലവിലുള്ളതോ ആയ വിലാസം ഉപയോഗിക്കാവുന്നതാണ്.