പുതിയ സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പോലീസ്

പ്രാദേശിക കമ്പനികളുടെ പേരിൽ പണം തട്ടുന്ന സൈബർ തട്ടിപ്പിനെതിരെ റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

വാട്ട്‌സ്ആപ്പ് വഴി ഒരു പ്രാദേശിക കമ്പനിയുടെ പേരിൽ ഒരു പ്രൊഡക്ടിന്റെ വിൽപ്പന പ്രഖ്യാപിക്കുന്നു. തുടർന്ന് വാങ്ങുന്നയാളോട് അവരുടെ ബാങ്ക് വിവരങ്ങൾ പരസ്യവുമായി ബന്ധപ്പെട്ട ഒരു വെബ് ഫോമിൽ നൽകാൻ ആവശ്യപ്പെടുന്നു. തുടർന്ന് അക്കൗണ്ട് നമ്പറും രഹസ്യ കോഡും ഉൾപ്പെടെയുള്ള ബാങ്ക് വിവരങ്ങൾ ഉപയോഗിച്ച് അവരുടെ ബാങ്കിൽ നിന്ന് പണം മാറ്റുന്നതാണ് തട്ടിപ്പ് രീതി. ഒമാൻ സുൽത്താനേറ്റിന് പുറത്തുള്ള സ്ഥലങ്ങളിൽ നിന്നാണ് ഈ പുതിയ തട്ടിപ്പ് നടത്തുന്നതെന്നും പോലീസ് വ്യക്തമാക്കി.