ഒമാനിൽ ഇനി ചെമ്മീൻ സീസൺ

മസ്‌കത്ത്: ഒമാനിൽ ചെമ്മീൻ മത്സ്യബന്ധന സീസൺ ഉടൻ ആരംഭിക്കുമെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം (MAFWR) അറിയിച്ചു. സെപ്റ്റംബറിൽ ആരംഭിച്ച് നവംബറിലാണ് മത്സ്യബന്ധന സീസൺ അവസാനിക്കുന്നത്.

‘ഗദ്ദഫ്’ എന്നറിയപ്പെടുന്ന ഒരു തരം വല ഉപയോഗിച്ചാണ് മത്സ്യബന്ധനം നടത്തേണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി. മറ്റേതെങ്കിലും മത്സ്യബന്ധന രീതികളുടെ ഉപയോഗം നിയമ ലംഘനമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

സുൽത്താനേറ്റിൽ ചെമ്മീൻ വാണിജ്യവും മീൻപിടുത്തവും നിരോധിച്ചിരുന്ന കാലത്ത് മത്സ്യത്തൊഴിലാളികളുടെ അർപ്പണബോധത്തെ മന്ത്രാലയം പ്രശംസിച്ചു.