
മസ്കത്ത്: ഒമാനിൽ റോഡപകടങ്ങൾ കുറയുന്നതായി റിപ്പോർട്ട്. ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (സി.എം.എ) പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2023-ന്റെ ആദ്യ പകുതിയിൽ 37,000 ട്രാഫിക് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഇതിൽ 7,763 ഗുരുതരവും 29,600 ചെറിയ അപകടങ്ങളുമാണെന്ന് അധികൃതർ അറിയിച്ചു. 2022ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 1.7 ശതമാനം കുറവാണ് റോഡപകടങ്ങളിൽ ഉണ്ടായിരിക്കുന്നത്. 2022ൻറെ ആദ്യ പകുതിയിൽ നഷ്ടപരിഹാര തുകയായി 13.9 ദശലക്ഷം റിയാലാണ് നൽകിയിരുന്നതെങ്കിൽ ഈ വർഷമിത് 11.7 ദശലക്ഷത്തിലെത്തി. കഴിഞ്ഞ വർഷത്തെ 44,000 ക്ലെയിമുകളാണുണ്ടായിരുന്നതെങ്കിൽ ഈ വർഷമിത് ഏകദേശം 41,000 ആയി. ചെറിയ അപകടങ്ങളുമായി ബന്ധപ്പെട്ട് 30,000 ക്ലെയിമുകളാണ് ഉണ്ടായിട്ടുള്ളത്.