മുസന്ദം ഗവർണറേറ്റിൽ നിന്ന് യുഎഇയിലേയ്ക്ക് അന്താരാഷ്ട്ര ബസ് സർവീസ് ആരംഭിക്കുന്നു

മസ്‌കത്ത്: യുഎഇയിലെ റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി (RAKTA) RAK എമിറേറ്റിനും സുൽത്താനേറ്റിലെ മുസന്ദം ഗവർണറേറ്റിനുമിടയിൽ നേരിട്ടുള്ള അന്താരാഷ്ട്ര ബസ് സർവീസിനുള്ള കരാറിൽ ഒപ്പുവച്ചു. റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ ഇസ്മായീൽ ഹസൻ അൽ ബ്ലൂഷി, മുസന്ദം ഗവർണറേറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ നാസർ അൽ ഹൊസാനി എന്നിവരാണ് സഹകരണ ഉടമ്പടിയിൽ ഒപ്പുവെച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണത്തിനും ഇരു രാജ്യങ്ങളിലെയും പൗരന്മാർക്കും താമസക്കാർക്കും വിനോദസഞ്ചാരികൾക്കും സേവനം നൽകുന്ന പൊതു, ടൂറിസ്റ്റ് ഗതാഗത മേഖലകളിൽ സംയുക്ത പദ്ധതികൾ നടപ്പിലാക്കുന്നതിനുമുള്ള തുടക്കമാണ് ഈ കരാറെന്ന് അൽ ബ്ലൂഷി വ്യക്തമാക്കി.

അൽദൈത് സൗത്ത് ഏരിയയിലെ പ്രധാന ബസ് സ്റ്റേഷനിൽ നിന്ന് ബസ്സർവീസ് ആരംഭിച്ച് മുസന്ദം ഗവർണറേറ്റിലെ ഖസബിലെ വിലായത്തിലാണ് അവസാനിക്കുന്നത്. ബസ് റൂട്ടിൽ റാസൽ ഖൈമ എമിറേറ്റിനുള്ളിലും (റാംസ് ഏരിയ, ഷാം ഏരിയ), മുസന്ദം ഗവർണറേറ്റിനുള്ളിൽ (ഹാർഫ് ഏരിയ, ഖദ ഏരിയ, ബുഖയിലെ വിലായത്ത്, തിബാത്ത് ഏരിയ) നിരവധി സ്റ്റോപ്പുകളാണ് ഉൾപ്പെടുന്നത്.