അൽമവേല മാർക്കറ്റിന്റെ പ്രവർത്തന സമയങ്ങളിൽ മാറ്റം

അൽമവേല പഴം പച്ചക്കറി സെൻട്രൽ മാർക്കറ്റിന്റെ പ്രവർത്തന സമയങ്ങളിൽ മാറ്റം. ഇന്ന് (ഒക്ടോബർ 24) മുതൽ രാവിലെ 5 മണി മുതൽ രാത്രി 8 മണി വരെ മാർക്കറ്റിന് പ്രവർത്തനാനുമതി ലഭിക്കും. കൃത്യമായ കോവിഡ് സുരക്ഷ പ്രോട്ടൊക്കോളുകൾ പാലിച്ചു കൊണ്ടാകും മാർക്കറ്റ് പ്രവർത്തിക്കുക. രണ്ടാം നമ്പർ ഗേറ്റ് വഴിയാകും സന്ദർശകർക്ക് പ്രവേശനാനുമതി . ട്രക്കുകൾക്കും 3 ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾക്കും ഒന്നാം നമ്പർ ഗേറ്റ് വഴി പ്രവേശിക്കാം.