ഈ വർഷം 12 മത്സരങ്ങൾ സംഘടിപ്പിക്കാനൊരുങ്ങുന്നു ഒമാൻ ക്യാമൽ റേസിംഗ് ഫെഡറേഷൻ

മസ്‌കറ്റ്: സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിൽ നിന്നുള്ള ഒട്ടക ഉടമകളുടെ പങ്കാളിത്തത്തോടെ സെപ്റ്റംബർ 12 ന് ആരംഭിക്കുന്ന 2023/2024 സീസണിലെ ഒട്ടക മൽസരങ്ങളുടെ ഷെഡ്യൂൾ ഒമാൻ ക്യാമൽ റേസിംഗ് ഫെഡറേഷൻ പുറത്തിറക്കി.

ഒമാൻ ക്യാമൽ റേസിംഗ് ഫെഡറേഷൻ പ്രസിഡൻറ് ഷെയ്ഖ് സഈദ് ബിൻ സൗദ് അൽ ഗുഫൈലിയാണ് മൽസരങ്ങളുടെ ഷെഡ്യൂൾ പുറത്തിറക്കിയത്. ഈ വർഷം 12 മത്സരങ്ങൾക്കാണ് സംഘടന അംഗീകാരം നൽകിയിട്ടുള്ളത്. അതിൽ 6 എണ്ണം അൽ-ഹഗാന അൽ-സുൽത്താനിയ ഫീൽഡിലും 6 അൽ-ബഷെർ ഫീൽഡിലുമാണ് നടക്കുന്നത്.