ഖരമാലിന്യങ്ങൾ നിയുക്ത നിലയങ്ങളിൽ നിക്ഷേപിക്കണമെന്ന് മുന്നറിയിപ്പ് നൽകി മുനിസിപ്പാലിറ്റി

മസ്‌കത്ത്: ഖരമാലിന്യങ്ങളും അവശിഷ്ടങ്ങളും നിയുക്ത മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലേക്ക് നിക്ഷേപിക്കണമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

നിയമപരമായ ബാധ്യതകൾ ഉണ്ടാകാതിരിക്കാൻ, ഖരമാലിന്യങ്ങളും അവശിഷ്ടങ്ങളും നിർധിഷ്ട സ്ഥലത്ത് നിക്ഷേപിക്കേണ്ടത് അനിവാര്യമാണെന്നും മുനിസിപ്പാലിറ്റി അടിവരയിട്ട് വ്യക്തമാക്കി.