ഒമാനിൽ കഴിഞ്ഞ വർഷം ഉത്പാദിപ്പിച്ചത് 2,799 ടൺ ചെമ്മീൻ

മസ്കത്ത്: ആർട്ടിസാനൽ ഫിഷിംഗ്, അക്വാകൾച്ചർ ഫിഷിംഗ് എന്നിവയിൽ നിന്ന് 2022 ൽ ഏകദേശം 2,799 ടൺ ചെമ്മീൻ ഉത്പാദിപ്പിച്ചു. കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.2021-ൽ, കരകൗശല മത്സ്യബന്ധനത്തിലൂടെയുള്ള ചെമ്മീൻ ഉത്പാദനം 1,130 ടണ്ണിലെത്തിയിരുന്നു.

2023 സെപ്റ്റംബറിന്റെ തുടക്കത്തിൽ, കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം ചെമ്മീൻ മത്സ്യബന്ധന സീസണിന്റെ ആരംഭം പ്രഖ്യാപിച്ചിരുന്നു. സീസൺ 2023 നവംബർ അവസാനം വരെ 3 മാസത്തേക്കാണ് തുടരുന്നത്.

2022 ലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം അൽ വുസ്ത ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ ചെമ്മീൻ ഉൽപ്പാദിപ്പിച്ചതെന്ന് അൽ വുസ്ത ഗവർണറേറ്റിലെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഇബ്രാഹിം അബ്ദുല്ല അൽ ഖർത്തൂബി പറഞ്ഞു. മൊത്തം മത്സ്യത്തിന്റെ 90 ശതമാനവും ഉൽപാപ്പിച്ചത് അൽ വുസ്ത ഗവർണറേറ്റിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.