മസ്ക്കറ്റിലെ മലയാളി ജീവിതത്തിന് മാറ്റേകി മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ്‌

മസ്ക്കറ്റിലെ ഏറ്റവും വലിയ നഗരമുഖമായ റൂവി സ്ട്രീറ്റിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നവീകരിച്ച ഷോറൂം ഏറ്റവും പരിഷ്കൃതമായ ഡിസൈനുകളോടുകൂടിയ സ്വർണാഭരണങ്ങളുടെയും വജ്രാഭരണങ്ങളുടെയും വമ്പിച്ച പ്രദർശനശാല കൂടിയായി മാറിയിരിക്കുന്നു .

വാങ്ങാൻ മാത്രമല്ല കണ്ടറിയാൻ കൂടിയുള്ളതാണ് റൂവിയിലെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്‌ ഷോറൂം എന്നാണ് ഇത് ആഭരണപ്രേമികളോട് വിളംബരം ചെയ്യുന്നത്.4000ചതുരശ്ര അടി വിസ്തൃതിയിൽ 30000 ൽ അധികം അതിനൂതനമായ ഡിസൈനുകളിലുള്ള സ്വർണാഭരണ – വജ്രാഭരണ ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇതു കാണാനും അനുഭവിച്ചറിയാനും സ്വന്തമാക്കാനും ആയിരക്കണക്കിനാളുകളാണ് മസ്‌ക്കറ്റിന്റെ പലഭാഗങ്ങളിൽ നിന്നായി എത്തുന്നത് .
സ്വർണ്ണാഭരണങ്ങൾക്ക് രണ്ടു ശതമാനത്തിൽ താഴെയാണ് പണിക്കൂലി ( 1.99%) എന്നതും മറ്റൊരു ആകർഷണമാണ് .

മസ്ക്കറ്റിലെ വാദി കബീർ എന്ന സ്ഥലത്ത് സ്വന്തം ആഭരണ നിമ്മാണ ശാലയിൽ നിന്നാണ് 75ശതമാനം ഓർണമെന്റ്സും ഷോറൂമുകളിൽ എത്തുന്നത് .
അതാണ് ഇത്ര കുറഞ്ഞ പണിക്കൂലിയിൽ ആഭരങ്ങൾ ഉപഭോക്താക്കൾക്ക് നല്കാനാകുന്നത് .

# മാറ്റിയെടുക്കുമ്പോൾ വജ്രാഭരണങ്ങൾക്ക് 100 ശതമാനം മൂല്യം ഗ്യാറന്റീ

സ്വർണ്ണാഭരണങ്ങളോടുള്ള നിക്ഷേപ സാധ്യതയും ആകർഷണവും വജ്രാഭരണങ്ങളോട് ഒരു കാലം വരെ ഉണ്ടായിരുന്നില്ല .
എന്നാൽ മലബാർ ഗോൾഡ് ആൻഡ് ഡയ മണ്ട്സ് ആ ഭൂതകാല സങ്കല്പങ്ങളെ തുടച്ചു മാറ്റിക്കൊണ്ട് വജ്രത്തെയും സ്വർണത്തിന്റെ സ്ഥാനത്ത് തികച്ചും വിപ്ലകാത്മകം എന്നു വിശേഷിപ്പിക്കാവുന്ന അതി പ്രധാന മായൊരു ചുവടുവയ്പ്പുകൊണ്ട് സാധ്യമാക്കിയിരിക്കുന്നു .

 

എപ്പോൾ കൈമാറിയാലും വജ്രത്തിന്റെ മൂല്യം 100 ശതമാനവും ഉറപ്പാക്കുന്ന എക്സ്ചേഞ്ച് ഓഫറാണത്
വാഗ്‌ദാനം നൽകുന്നത്. ലോകത്താകമാനം 325 ശാഖകളുമായി മൂന്നു പതിറ്റാണ്ടായി ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്‌ വിപണന രംഗത്ത് സമാനതകളില്ലാത്തവിധം ജനപ്രീതി ആർജ്ജിച്ച പ്രശസ്ത സ്ഥാപനമാകുമ്പോൾ അതിനെ പരിപൂർണ്ണ വിശ്വാസത്തിലെടുക്കാം .

അതെ . മാറ്റിയെടുമ്പോൾ മാറ്റുകൂടുന്ന ഇങ്ങനൊരു എക്സ്ചേഞ്ച് പോളിസി ഇദം പ്രഥമമാണ് .അത് പ്രയോജനപ്പെടുത്താൻ ഇതാണ് അവസരം .