ഒമാൻ ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് കോപ്പറേഷൻ അഫയേഴ്‌സ് ഉപപ്രധാനമന്ത്രി ഇന്ത്യയിലെത്തി

ന്യൂഡൽഹി: ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് കോപ്പറേഷൻ അഫയേഴ്‌സ് ഉപപ്രധാനമന്ത്രി എച്ച്.എച്ച് സയ്യിദ് അസദ് ബിൻ താരിഖ് അൽ സെയ്ദും സുൽത്താന്റെ വ്യക്തിഗത പ്രതിനിധി സംഘവും ഇന്ത്യയിലെത്തി. സെപ്റ്റംബർ 9, 10 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ സുൽത്താനേറ്റ് ഓഫ് ഒമാൻ പ്രതിനിധി സംഘത്തെ സയ്യിദ് അസദ് നയിക്കും.

സയ്യിദ് അസദിനെയും സംഘത്തെയും ഇന്ത്യൻ ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി അശ്വിനി കുമാർ ചൗബെ, ഇന്ത്യയിലെ ഒമാൻ അംബാസഡർ ഇസ സാലിഹ് അൽ ഷിബാനി എന്നിവർ സ്വീകരിച്ചു.

ചില മന്ത്രിമാരും അണ്ടർസെക്രട്ടറിമാരും അടങ്ങുന്ന ഔദ്യോഗിക പ്രതിനിധി സംഘവും സയ്യിദ് അസദിനെ അനുഗമിക്കുന്നുണ്ട്.