മസ്കത്ത്: നഗരസൗന്ദര്യത്തെ ബാധിക്കുന്ന രീതിയിൽ കാലങ്ങളായി ഉപേക്ഷിച്ച വാഹനങ്ങൾക്കെതിരെ മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നടപടികൾ ആരംഭിച്ചു.
ബൗഷർ വിലായത്തിലെ നിരവധി പാർപ്പിട, വാണിജ്യ, വ്യവസായിക മേഖലകളിൽ നിന്ന് കഴിഞ്ഞ ദിവസം ഇത്തരം വാഹനങ്ങൾ നീക്കം ചെയ്തു. ക്രെയിനിൻറെയും മറ്റും സഹായത്തോടെയായിരുന്നു വാഹനങ്ങൾ നീക്കം ചെയ്തത്. നഗരത്തിൻറെ വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങൾക്കെതിരെ മസ്കത്ത് മുനിസിപ്പാലിറ്റി ഈ വർഷത്തിൻറെ തുടക്കത്തിൽ തന്നെ നടപടി ആരംഭിച്ചിരുന്നു.
ഇതിൻറെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നിന്ന് വാഹനങ്ങൾ നീക്കം ചെയ്തിരുന്നു. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ അവയുടെ ഉടമകൾക്ക് കൊണ്ടുപോകാൻ നൽകിയ സമയപരിധി കഴിഞ്ഞ ശേഷമാണ് നടപടികൾ ആരംഭിച്ചത്.