
തനിമ വിട്ടുപോവാത്ത രുചിഭേദങ്ങൾ കൊണ്ട് കാലത്തെ അതിജീവിച്ച ഒരു റെസ്റ്റോറന്റ് ശൃംഖല ഒമാനിലുണ്ട് – അറബ് വേൾഡ് മന്തി റെസ്റ്റോറന്റ്.
കഴിഞ്ഞ 40 വർഷമായി ” മസ്കറ്റിന്റെ മന്തിക്കട “എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന ഈ റെസ്റ്റോറന്റ് ഓമനികളുടെയും ഇഷ്ട്ട ഇടമാണ്.
ആധുനികതയിലേക്കുള്ള മസ്കറ്റിന്റെ വളർച്ചക്കൊപ്പം പരമ്പരാഗത ഭക്ഷണ സങ്കല്പങ്ങളെ ചേർത്തുവെച്ചു എന്നതാണ് നാലൂ പതിറ്റാണ്ട് പിന്നിട്ട അറബ് വേൾഡ് റസ്റ്റോറന്റിന്റെ മാഹാത്മ്യം. എന്തിലും മാറ്റമാഗ്രഹിക്കുന്ന പുതു തലമുറയെപോലും അതു വശീകരിക്കുന്നുവെങ്കിൽ അതൊരു അടുക്കളയുടെ സമർപ്പണം കൂടിയാണ്. അങ്ങനെ പറയേണ്ടി വന്നത് ഷെഫ് കൂടിയായ ഒരാളാണ് ഈ റസ്റ്റോറന്റിന്റെ പാർട്ണർ എന്നതുകൊണ്ടാണ്. കുറ്റ്യാടി സ്വദേശിയായ റഹീം തന്റെ പാചക വൈദഗ്ധ്യവുമായാണ് വർഷങ്ങൾക്കുമുമ്പ് ഇവിടയെത്തുന്നത്. റെസ്റ്റോറന്റ് ബിസിനസ്സ് ആണ് തന്റെ ജീവിത ദൗത്യം എന്നു തിരിച്ചറിഞ്ഞ തലശ്ശേരി സ്വദേശി റഷീദും കൂടി ചേർന്നപ്പോൾ ഉണ്ടായ രുചിക്കൂട്ടുകളാണ് അറബ് വേൾഡിനെ ഇത്ര വലിയ നിലയിലേക്ക് നയിച്ചത് .
“ഞങ്ങൾ കഴിക്കുന്ന ഭക്ഷണം എന്താണോ അത് തന്നെയാണ് ഞങ്ങൾ ഇവിടെ വിളമ്പുന്നത്. കഴിക്കുന്നവരുടെ സംതൃപ്തിയിലാണ് ഞങ്ങളുടെ സന്തോഷം .”അറബ് വേൾഡ് റസ്റ്റോറന്റിന്റെ സ്ഥാപകനായ റഷീദ് പറയുന്നു.
ഒഥന്റിക്കായ യമനി , ഒമാനി മന്തിയാണ് ഈ റസ്റ്റോറന്റിന്റെ പ്രധാന ആകർഷണം . ചിക്കൻ ഷുവ , മട്ടൻ ഷുവ എന്നിങ്ങനെ പല തരത്തിലുള്ള ഇവിടുത്തെ മന്തിയും ഒട്ടക വിഭവങ്ങളും ഒമാനിന്റെ ജന ജീവിതവുമായി ഇഴചേർന്നു നിൽക്കുന്നുവെന്നു പറഞ്ഞാൽ അതിൽ തെല്ലുമില്ല അതിശയോക്തി .
മിതമായ വില എന്നതും ജനപ്രിയതക്ക് കാരണമായിട്ടുണ്ട് .
” കുറച്ചു ലാഭം കൂടുതൽ വില്പന എന്നതാണ് ഞങ്ങളുടെ ബിസിനെസ്സ് പോളിസി . അതുകൊണ്ട് എല്ലാ വിഭാഗം ജനങ്ങൾക്കും ഇവിടെ വരാനാകുന്നു ”
റഷീദ് തങ്ങളുടെ വിജയ രഹസ്യം മറച്ചുവയ്ക്കുന്നില്ല. ദിവസവും ഒരു ബ്രാഞ്ചിൽത്തന്നെ ആയിരത്തിനുമേൽ മന്തിയുടെ വില്പനയുണ്ടെന്നും റഷീദ് കൂട്ടിച്ചേർത്തു. ഒമാനിൽ അറബ് വേൾഡിന് ഗോബ്രയിലും അമിറാത്തിലും ഫഞ്ചയിലും മൂന്ന് ബ്രാഞ്ചുകളുണ്ട് ”