19-ാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഒമാൻ ദേശീയ ടീമുകൾ പൂർണ സജ്ജം

മസ്‌കറ്റ്: സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെ ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഒമാൻ ദേശീയ ടീമുകൾ പൂർണ സജ്ജമായി.

ഒമാനി ഒളിമ്പിക് കമ്മിറ്റി (OOC) ഏഷ്യൻ ഗെയിംസിൽ 44 പുരുഷ-വനിതാ അത്‌ലറ്റുകൾ അടങ്ങുന്ന ഒരു പ്രതിനിധി സംഘമാണ് പങ്കെടുക്കുന്നത്. 45 രാജ്യങ്ങളിൽ നിന്നായി 12,400 പേരാണ് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നത്.